വീ​ടു​ക​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ കാ​യ​ണ്ണ​യി​ൽ എ​ട്ടു കോ​ടി​യു​ടെ ക​ർ​മ പ​ദ്ധ​തി
Thursday, October 3, 2024 3:47 AM IST
പേ​രാ​ന്പ്ര: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി ക​ന്പോ​സ്റ്റ് പി​റ്റും സോ​ക്ക് പി​റ്റും നി​ർ​മി​ക്കു​ന്ന​തി​നു വേ​ണ്ടി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.

എ​ട്ടു കോ​ടി രൂ​പ​യാ​ണ് ഇ​തി​നു വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ക. ഒ​രു വീ​ടി​നു മു​പ്പ​ത്തി​ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വു വ​രും. ശു​ചി​ത്വ രം​ഗ​ത്ത് ഇ​ത്ത​രം പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക പ​ഞ്ചാ​യ​ത്താ​ണ് കാ​യ​ണ്ണ.

അ​ഞ്ചാം വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പേ​രാ​ന്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. പി. ​ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ഷീ​ബ, കെ.​കെ. നാ​രാ​യ​ണ​ൻ, കെ.​വി. ബി​ൻ​ഷ, എ.​സി. ശ​ര​ണ്‍, പി.​കെ. ഷി​ജു, ഇ.​കെ. ര​ജീ​ഷ്, പി.​എം. അ​ഭി​ലാ​ഷ, വി.​പി. സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.