ലോ​ക വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു
Wednesday, October 2, 2024 4:49 AM IST
കോ​ഴി​ക്കോ​ട്: പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ കാ​പ്പാ​ട് ഡി​വി​ഷ​ൻ വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ​യും ക​നി​വ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ലോ​ക വ​യോ​ജ​ന​ദി​നാ​ച​ര​ണ​വും ആ​ദ​ര​വും കാ​പ്പാ​ട് സ്നേ​ഹ തീ​ര​ത്തി​ൽ ന​ട​ന്നു. വ​യോ​ജ​ന ദി​നാ​ച​ര​ണം പി​ആ​ർ​ഡി കോ​ഴി​ക്കോ​ട് മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ടി. ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് അം​ഗം എം.​പി. മൊ​യ്‌​തീ​ൻ കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ 80 വ​യ​സ് ക​ഴി​ഞ്ഞ സ്നേ​ഹ തീ​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ ആ​ദ​രി​ച്ചു.

മാ​നേ​ജ​ർ റാ​ഷി​ദ്‌ പ​ള്ളി​ക്ക​ര വ​യോ​ജ​ന ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് അം​ഗം റാ​സീ​ന ഷാ​ഫി, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ എ. ​സു​ബി​ൻ നാ​സ​ർ കാ​പ്പാ​ട്, ഷി​ബി​ൻ മു​ന​മ്പ​ത്ത്, അ​വി​ർ സാ​ദി​ക്ക്, ഷി​ജു മു​ന​മ്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വേ​ന​പ്പാ​റ: ലോ​ക വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ന​പ്പാ​റ വൈ​എം​സി​എ 75 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ർ​ന്ന വ്യ​ക്തി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് ചേ​ന്ദം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ
ോ​സ് പ്ലാ​ക്കി​ശേ​രി, ചാ​ക്കോ വി​ല​ങ്ങ​പ്പാ​റ, രാ​ജു ജോ​ൺ കീ​ഴേ​ത്ത്, ഫ്രാ​ൻ​സീ​സ് കു​മ്മാ​യ തൊ​ട്ടി​യി​ൽ, അ​ഗ​സ്റ്റ്യ​ൻ വി​ല​ങ്ങ​പ്പാ​റ, ഏ​ബ്ര​ഹാം നെ​ടു​ങ്ക​ല്ലേ​ൽ, സാ​ബു ജോ​ൺ കീ​ഴേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​പ്പ​യ്യൂ​ർ: ലോ​ക വ​യോ​ജ​ന ദി​നം മേ​പ്പ​യ്യൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. മു​തി​ർ​ന്ന പൗ​ര​ർ​ക്ക് ആ​ദ​ര​വും ആ​ഹ്ലാ​ദ​വും പ്ര​തീ​ക്ഷ​ക​ളും ന​ൽ​കു​ന്ന പ​രി​പാ​ടി​യാ​ണ് ഈ ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ​ത്. മു​തി​ർ​ന്ന പൗ​ര​ർ​ക്ക് പ​ല​വി​ധ യാ​ത്രാ​വ​ശ്യ​ങ്ങ​ൾ​ക്കും ട്രെ​യി​ൻ ടി​ക്ക​റ്റ് ചാ​ർ​ജി​ൽ ല​ഭി​ച്ചി​രു​ന്ന ഇ​ള​വു​ക​ൾ ന​ഷ്ട​പ്പെ​ട്ടു പോ​യ​തി​ൽ വ​ലി​യ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.


ഇ​ത് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​യി മേ​പ്പ​യ്യൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 3000 വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ‌​കു​ന്ന ക​ത്തു​ക​ൾ മേ​പ്പ​യ്യൂ​ർ പോ​സ്റ്റോ​ഫീ​സി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ കെ. ​നി​ഷി​ദ്, കെ. ​എം. മു​ഹ​മ്മ​ദ്, സി​പി​ഒ​മാ​രാ​യ കെ. ​സു​ധീ​ഷ് കു​മാ​ർ, കെ. ​ശ്രീ​വി​ദ്യ, എ​സ്പി​സി കേ​ഡ​റ്റു​ക​ളാ​യ എ​സ്. ശ്രീ​ദേ​വി, ആ​ൻ​വി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​രാ​ച്ചു​ണ്ട്: വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ക്കോ ലൈ​ഫ് ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സി​ഒ​ഡി താ​മ​ര​ശേ​രി​യു​ടെ എ​എ​ഫ്എം​എ, സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ വ​യോ​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം സെ​ക്ര​ട്ട​റി കെ.​കെ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ​ഫ് എ​ളം​പ്ലാ​ശേ​രി, സി​ഒ​ഡി കോ ​ഓ​ർ​ഡി​നേ​റ്റ​ർ മോ​ളി സെ​ബാ​സ്റ്റ്യ​ൻ, ലീ​ലാ​മ്മ പു​ത്തേ​ട്ടു​പ​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ഥു​ൻ സാ​ജു പ്രോ​ജ​ക്ട് പ​രി​ച​യ​പ്പെ​ടു​ത്തി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.