ബ​ദ​ൽ റോ​ഡ് പ്ര​ക്ഷോ​ഭം: അ​ണി​ചേ​ര്‍​ന്ന് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളും
Friday, October 4, 2024 4:33 AM IST
പേ​രാ​മ്പ്ര : പൂ​ഴി​ത്തോ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് ക​ർ​മ​സ​മി​തി വ​യ​നാ​ട്ടി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ച​ര​ണ വാ​ഹ​ന ജാ​ഥ​യി​ൽ അ​ണി ചേ​ർ​ന്നു കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളും.

പൂ​ഴി​ത്തോ​ടു നി​ന്നും വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട വാ​ഹ​ന ജാ​ഥ​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ചെ​മ്പ​നോ​ട​യി​ൽ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ഡൊ​മി​നി​ക് മു​ട്ട​ത്തു കു​ടി​യി​ൽ നി​ർ​വ​ഹി​ച്ചു. ക​ർ​മ​സ​മി​തി നേ​താ​വ് മാ​ത്യു പേ​ഴ് ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ടോ​മി മ​ണ്ണൂ​ർ, ജോ​ബി ഇ​ല​ന്തൂ​ർ, ബെ​ന്നി പെ​രു​വേ​ലി​ൽ, ഷാ​ജു വി​ല​ങ്ങു​പാ​റ, സ​ബി​ല്‍ ആ​ണ്ടൂ​ർ, ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ, നി​ധി​ൻ പൊ​ങ്ങ​ൻ​പാ​റ, ബാ​ബു താ​മ​ര​ശേ​രി, കു​രി​യാ​ച്ച​ൻ പൊ​ങ്ങ​ൻ​പാ​റ, ബാ​ബു കാ​ഞ്ഞി​ര​ക്കാ​ട്ടു​തൊ​ട്ടി​യി​ൽ, ഷാ​ജ​ൻ ഈ​റ്റ​ത്തോ​ട്ടം, ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ, ബെ​ന്നി നീ​ണ്ടു കു​ന്നേ​ൽ, മാ​ത്യു മ​ണ്ണാ​റ​ശേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.