നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍
Friday, October 4, 2024 4:33 AM IST
കോ​ഴി​ക്കോ​ട്: ഭ​ക്തി​യും അ​റി​വും പ​ര​സ്പ​ര​പൂ​ര​ക​മാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ര​ണ്ടും ഭി​ന്ന​മെ​ന്നു തോ​ന്നു​മെ​ങ്കി​ലും ര​ണ്ടി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന​ത് ഒ​രേ അ​നു​ഭ​വ​മാ​ണെ​ന്നും ഭ​ക്തി​യി​ലൂ​ടെ അ​റി​വു​നേ​ടു​ന്ന​തി​ന് ന​വ​രാ​ത്രി ആ​ഘോ​ഷം വ​ഴി​യൊ​രു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചാ​ല​പ്പു​റം കേ​സ​രി ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ന​വ​രാ​ത്രി സ​ർ​ഗോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ര്‍​ണ​ര്‍. സ്ത്രീ​ക​ളു​ടെ സം​ഭാ​വ​ന​ക​ളെ മാ​നി​ക്കാ​നും സ്വ​ത​ന്ത്ര്യം സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നും ന​വ​രാ​ത്രി ആ​ഘോ​ഷം പ്രേ​രി​പ്പി​ക്കു​ന്ന​താ​യും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഏ​റ്റ​വും ഹൃ​ദ്യ​മാ​യ അ​നു​ഭ​വം കു​രു​ന്നു​ക​ളു​ടെ വി​ദ്യാ​രം​ഭ​മാ​ണ്. അ​റി​വ് നേ​ടു​ക​യെ​ന്ന​താ​വ​ണം ജീ​വി​ത​ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കേ​സ​രി​ക്ക് പു​തു​താ​യി പ​ണി​ത സോ​പാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ടാ​ണ് ഗ​വ​ര്‍​ണ​ര്‍ ന​വ​രാ​ത്രി സ​ര്‍​ഗോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. സ​ർ​ഗോ​ത്സ​വ സ​മി​തി അ​ധ്യ​ക്ഷ​യും ന​ടി​യു​മാ​യ വി​ധു​ബാ​ല ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം മ​ഠാ​ധി​പ​തി ന​ര​സിം​ഹാ​ന​ന്ദ​സ്വാ​മി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​തു​ര​രം​ഗ​ത്തെ സേ​വ​ന​ത്തി​ന് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​എം.​കെ.​വ​ത്സ​നെ ഗ​വ​ര്‍​ണ​ര്‍ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.