ജി​ല്ല​യി​ലെ പാ​ത​യോ​ര​ങ്ങ​ളി​ല്‍ ആ​റ് ടേ​ക്ക് എ ​ബ്രേ​ക്ക് കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി
Saturday, October 5, 2024 5:18 AM IST
കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​ര്‍​ക്ക് വൃ​ത്തി​യു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്ന ല​ക്ഷ്യ​വു​മാ​യി ജി​ല്ല​യി​ലെ പാ​ത​യോ​ര​ങ്ങ​ളി​ല്‍ ആ​റ് ടേ​ക്ക് എ ​ബ്രേ​ക്ക് കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി ഒ​രു​ങ്ങി. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ പി.​ടി. ഉ​ഷ റോ​ഡ്, വേ​ളം, മേ​പ്പ​യ്യൂ​ര്‍, കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ടേ​ക്ക് എ ​ബ്രേ​ക്ക് സ​മു​ച്ച​യ​ങ്ങ​ള്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. ചെ​റു​വ​ണ്ണൂ​ര്‍, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ത് ഇ​ന്ന് ഉ​ദ്ഘാ​ട​നം​ചെ​യ്യും.

ഇ​തോ​ടെ ജി​ല്ല​യി​ലെ ടേ​ക്ക് എ ​ബ്രേ​ക്കു​ക​ളു​ടെ എ​ണ്ണം 64 ആ​കും. ഒ​രു മാ​സ​ത്തി​ന​കം പ​ത്തോ​ളം സ​മു​ച്ച​യ​ങ്ങ​ള്‍ കൂ​ടി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ശു​ചി​ത്വ മി​ഷ​ന്‍ കോ ​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.​പൂ​ര്‍​ണ​മാ​യും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും പ്ര​ത്യേ​ക ശു​ചി​മു​റി​ക​ളു​ണ്ട്.

മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്രം, മു​പ്പ​തോ​ളം പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ക​ഫേ, പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യു​ള്‍​പ്പെ​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ടേ​ക്ക് എ ​ബ്രേ​ക്കു​ക​ള്‍ ഒ​രു​ക്കി​യ​ത്. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​മാ​ണ് സ​മു​ച്ച​യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്.


ആ​രോ​ഗ്യ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച​വ​രെ​യാ​ണ് പാ​ച​ക​ജോ​ലി​യി​ലു​ള്‍​പ്പെ​ടെ നി​യ​മി​ച്ച​ത്. ചെ​റി​യ നി​ര​ക്കി​ല്‍ വൃ​ത്തി​യു​ള്ള​തും ആ​ധു​നി​ക​വു​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന​താ​ണ് ടേ​ക്ക് എ ​ബ്രേ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത. ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​ണി​ത്.

ക​ഫേ​യി​ല്‍ ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും ജ്യൂ​സു​മെ​ല്ലാം ല​ഭി​ക്കും. ന​വ​കേ​ര​ള ക​ര്‍​മ​പ​ദ്ധ​തി​യി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ടേ​ക്ക് എ ​ബ്രേ​ക്കു​ക​ള്‍ ഒ​രു​ങ്ങു​ന്ന​ത്.