കോ​ട​ഞ്ചേ​രി ടൗ​ണി​ൽ വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചു
Thursday, October 3, 2024 3:47 AM IST
കോ​ട​ഞ്ചേ​രി: ശ്രേ​യ​സ് കോ​ഴി​ക്കോ​ട് മേ​ഖ​ല​യും കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി വേ​സ്റ്റ് ബി​ൻ സ്ഥാ​പി​ച്ചു. ടൗ​ണ്‍ ശു​ചീ​ക​ര​ണ​ത്തി​നാ​യി വേ​സ്റ്റ് ബി​ൻ സ്ഥാ​പി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​ന്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു.

മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​ണ്ണി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ടി​ച്ച​ട്ടി പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ. ​സി​ജോ പ​ന്ത​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 15 വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചു.


സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം വൃ​ത്തി​യാ​ക്കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ല അ​സീ​സ്, വാ​ർ​ഡ് അം​ഗം ലി​സി ചാ​ക്കോ, ലി​സി റെ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.