അ​ൻ​വ​റി​നെ​തി​രേ ന​ട​പ​ടി എ​ടു​ത്ത​ത് ബി​ജെ​പി​യു​ടെ പ്രീ​തി പി​ടി​ച്ചു പ​റ്റാ​ൻ: സി.​പി.​എ. അ​സീ​സ്
Tuesday, October 1, 2024 8:20 AM IST
പേ​രാ​മ്പ്ര: സി​പി​എം- ബി​ജെ​പി ര​ഹ​സ്യ​ബാ​ന്ധ​വം തു​റ​ന്നു പ​റ​ഞ്ഞ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ക്കെ​തി​രേ സി‌​പി​എം ന​ട​പ​ടി എ​ടു​ത്ത​ത് ബി​ജെ​പി​യു​ടെ പ്രീ​തി പി​ടി​ച്ചു പ​റ്റാ​നാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ്. വ​ർ​ഗീ​യ​ത​ക്കെ​തി​രേ പോ​രാ​ടി​യ ഭ​ര​ണ ക​ർ​ത്താ​വാ​യി​രു​ന്നു സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​രി​ക്കു​ളം പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് ഇ.​കെ. അ​ഹ​മ്മ​ദ് മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. മു​നീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​സി​ൽ ന​ടേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.