വി​ര​മി​ച്ച സൈ​നി​ക​ന് നാ​ട്ടു​കാ​ർ സ്വീ​ക​ര​ണം ന​ൽ​കി
Friday, October 4, 2024 4:48 AM IST
ക​രു​വാ​ര​കു​ണ്ട്: വി​ര​മി​ച്ച സൈ​നി​ക​ന് ജ​ന​കീ​യ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ത്യ​ൻ അ​ർ​ട്ടി​ല​റി റെ​ജി​മെ​ന്‍റി​ൽ ഹ​വീ​ൽ​ദാ​ർ ത​സ്തി​ക​യി​ൽ നി​ന്ന് വി​ര​മി​ച്ച ക​രു​വാ​ര​കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി ഇ.​വി. രാ​ജേ​ഷി​നാ​ണ് മ​ല​പ്പു​റം ജി​ല്ല സൈ​നി​ക കൂ​ട്ടാ​യ്മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. രാ​ജേ​ഷി​നെ ബാ​ന്‍റ് വാ​ദ്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഇ​രി​ങ്ങാ​ട്ടി​രി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

ഇ​രി​ങ്ങാ​ട്ടി​രി​യി​ലെ എ​ള​യ​ച്ച​ൻ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ- വി​ശാ​ലാ​ക്ഷി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ രാ​ജേ​ഷ് 16 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് വി​ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മേ​ലാ​റ്റൂ​രി​ൽ ട്രെ​യി​നി​റ​ങ്ങി​യ രാ​ജേ​ഷി​ന് മേ​ലാ​റ്റൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി.​എം. ഗോ​പ​കു​മാ​ർ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.

തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ട്ടി​രി നി​ലം​പ​തി ക്ല​ബും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഘോ​ഷ​യാ​ത്ര​യോ​ടെ ജ​ന്മ​നാ​ട്ടി​ലേ​ക്ക് ആ​ന​യി​ച്ചു. തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ട്ടി​രി ജീ​നി​യ​സ്, പു​ന്ന​ക്കാ​ട് ശ്രു​തി, ഭ​വ​നം​പ​റ​മ്പ് മൈ​ത്രി എ​ന്നീ ക്ല​ബു​ക​ളും ഭ​വ​നം​പ​റ​മ്പ് ക്ഷേ​ത്രം ക​മ്മി​റ്റി​യും രാ​ജേ​ഷി​ന് സ്വീ​ക​ര​ണം ന​ൽ​കി.


തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​കെ. സ​ൽ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​പ്ര​മീ​ള, എ​ൻ.​ടി. ഫൗ​സി​യ , സി.​എം. സു​നി​ൽ, അ​നി​ൽ പ്ര​സാ​ദ്, ടി.​കെ. ജം​ഷീ​ർ, ഫാ. ​ജോ​ർ​ജ് ആ​ലും​മൂ​ട്ടി​ൽ, മ​ല​പ്പു​റം ജി​ല്ലാ സൈ​നി​ക കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളാ​യ സ​ന്തോ​ഷ് മേ​ലാ​റ്റൂ​ർ, ശ്രീ​കു​മാ​ർ മേ​ലാ​റ്റൂ​ർ ജാ​ഫീ​ർ മേ​ലാ​റ്റൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.