ക​ഞ്ചാ​വ് ക​ട​ത്ത്: മൂ​ന്ന് യു​വാ​ക്ക​ള്‍​ക്ക് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വ്
Tuesday, October 1, 2024 8:28 AM IST
മ​ഞ്ചേ​രി: ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ മൂ​ന്ന് യു​വാ​ക്ക​ള്‍​ക്ക് മ​ഞ്ചേ​രി എ​ന്‍​ഡി​പി​എ​സ് സ്പെ​ഷ​ല്‍ കോ​ട​തി 30 വ​ര്‍​ഷം ക​ഠി​ന ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. വ​ണ്ടൂ​ര്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ മി​ഥു​ന്‍ (34), പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​ജി​ത്ത് (35), പ​ള്ളി​ത്ത​റ വ​ള​പ്പി​ല്‍ അ​ലി (44) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജ് എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. 2020 ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് വ​ണ്ടൂ​രി​ല്‍ വ​ച്ച് മ​ല​പ്പു​റം എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ക​ലാ​മു​ദ്ദീ​നും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പി​ക്ക​പ്പി​ലും ലോ​റി​യി​ലു​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 167.5 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തി​രു​ന്നു. വി​ധി പ്ര​സ്താ​വി​ക്കു​ന്ന സ​മ​യ​ത്ത് ഒ​ന്നാം​പ്ര​തി വ​ണ്ടൂ​ര്‍ പാ​ലാ​ട്ടു​പ​റ​മ്പി​ല്‍ ജാ​ബി​ര്‍ (30) കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ല്‍ ഇ​യാ​ളു​ടെ ശി​ക്ഷ മ​റ്റൊ​രു ദി​വ​സം പ്ര​സ്താ​വി​ക്കും.


പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പി. ​സു​രേ​ഷ് ഹാ​ജ​രാ​യി. എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍.​എ​ന്‍. ബൈ​ജു ആ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്ര​തി​ക​ളെ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.