ജി​ല്ലാ ജൂ​ണി​യ​ര്‍ കാ​യി​ക​മേ​ള: ക​ട​ക​ശേ​രി ബ​ഹു​ദൂ​രം മു​ന്നി​ല്‍
Wednesday, October 2, 2024 5:16 AM IST
തേ​ഞ്ഞി​പ്പ​ലം: മ​ല​പ്പു​റം ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ല്‍ ഒ​ന്നാം ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍ 16 സ്വ​ര്‍​ണ​വും ഒ​മ്പ​ത് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വു​മ​ട​ക്കം 213.5 പോ​യി​ന്‍റു​മാ​യി ഐ​ഡി​യ​ല്‍ ക​ട​ക​ശേ​രി ബ​ഹു​ദൂ​രം മു​ന്നി​ല്‍.

ഏ​ഴ് സ്വ​ര്‍​ണ​വും ആ​റ് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വു​മ​ട​ക്കം 110.5 പോ​യി​ന്‍റോ​ടെ തി​രു​നാ​വാ​യ ന​വാ​മു​കു​ന്ദ സ്പോ​ര്‍​ട്സ് അ​ക്കാ​ഡ​മി ര​ണ്ടാ​മ​തും 49 പോ​യി​ന്‍റു​വീ​തം നേ​ടി സി​എ​ച്ച്എം​എ​ച്ച്എ​സ്എ​സ് പു​ക്കൊ​ള​ത്തൂ​രും സി​എ​ച്ച്എം​കെ​എം​എ​ച്ച്എ​സ്എ​സ് കാ​വ​നൂ​രും മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

ജി​ല്ല​യി​ലെ മു​പ്പ​തോ​ളം ക്ല​ബു​ക​ളി​ല്‍ നി​ന്നാ​യി അ​ണ്ട​ര്‍ 14, അ​ണ്ട​ര്‍16, അ​ണ്ട​ര്‍18, അ​ണ്ട​ര്‍ 20 എ​ന്നീ നാ​ല് കാ​റ്റ​ഗ​റി​ക​ളി​ല്‍ ആ​ണ്‍-​പെ​ണ്‍​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ നാ​ഷ​ണ​ല്‍ മീ​റ്റി​ല്‍ മൂ​ന്ന് സ്വ​ര്‍​ണം നേ​ടി​യ മു​ഹ​മ്മ​ദ് മു​ഹ്സി​ന്‍ ഉ​ള്‍​പ്പെ​ടെ 1500 ല്‍​പ​രം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ജി​ല്ലാ മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.


അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ തു​ട​ക്ക​മാ​യ ജി​ല്ലാ മീ​റ്റ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ഐ​ഡി​യ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി.​പി. മു​ഹ​മ്മ​ദ് കാ​സിം, ഷാ​ഫി അ​മ്മാ​യ​ത്ത്, അ​ബ്ദു​ള്‍ കാ​ദ​ര്‍ ബാ​പ്പു, സൈ​ഫ് സാ​ഹി​ദ്, ഷു​ക്കൂ​ര്‍ ഇ​ല്ല​ത്ത്, കെ.​കെ. ര​വീ​ന്ദ്ര​ന്‍,ഡോ. ​ഇ​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.