മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​ക്കൊ​പ്പം കെ​എ​സ്ടി​എ​യും
Thursday, October 3, 2024 4:01 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ്ര​ചാ​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ടി​എ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ഏ​റ്റെ​ടു​ക്കും.

ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ച്ച് 2025 മാ​ര്‍​ച്ച് 30 ന് ​ശ്യൂ​ന്യ​മാ​ലി​ന്യ ദി​ന​ത്തി​ല്‍ കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക്ക് പി​ന്തു​ണ ന​ല്‍​കി​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളും പൊ​തു​യി​ട​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കെ​എ​സ്ടി​എ തു​ട​ക്കം കു​റി​ച്ച​ത്.

കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മാ​യി വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ള്‍ കെ​എ​സ്ടി​എ സം​ഘ​ടി​പ്പി​ക്കും. വ്യ​ക്തി​ശു​ചി​ത്വം, വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും ശു​ചി​മു​റി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ല്‍, ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം വ​ഴി​യു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍ ഹ​രി​ത​വ​ത്ക്ക​രി​ക്ക​ല്‍, വി​ദ്യാ​ല​യ​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ക്ക​ല്‍, വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി പ്ര​ചാ​ര​ണം ന​ട​ത്തും. സ​ബ്ജി​ല്ലാ ത​ല​ത്തി​ല്‍ ഒ​രു കേ​ന്ദ്ര​ത്തി​ലെ​ങ്കി​ലും സൗ​ന്ദ​ര്യ​രാ​മ​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​വും കെ​എ​സ്ടി​എ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.


കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ടി​എ ഏ​റ്റെ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ബ​ദ​റു​ന്നീ​സ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ മു​നി​സി​പ്പ​ല്‍ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​മ്പി​ളി മ​നോ​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​ര​ത്നാ​ക​ര​ന്‍, പെ​രി​ന്ത​ല്‍​മ​ണ്ണ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​ടി. കു​ഞ്ഞി​മൊ​യ്തു, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ സി.​കെ. വ​ത്സ​ന്‍, എ​സ്എ​സ്കെ ജി​ല്ലാ പ്രൊ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​മ​നോ​ജ് കു​മാ​ര്‍, ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. സു​നി​ല്‍​കു​മാ​ര്‍, കെ​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി​രാ​പ്പു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.