ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം: നാ​ടെ​ങ്ങും ശു​ചീ​ക​ര​ണ, സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍
Thursday, October 3, 2024 4:01 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. വി​വി​ധ​യി​ട​ങ്ങ​ള്‍ ശു​ചീ​ക​രി​ച്ചും സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യും സാ​മൂ​ഹി​ക, സം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളും സ​ജീ​വ​മാ​യി​രു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി അ​ട​ക്ക​മു​ള്ള സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ച​രി​ത്രം പു​തു​ത​ല​മു​റ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​ക​ണ​മെ​ന്ന് മ​ല​പ്പു​റ​ത്ത് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ച​ര്‍​ക്കാ​ങ്കി​ത​മാ​യ കോ​ണ്‍​ഗ്ര​സ് പ​താ​ക ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​യ​ര്‍​ത്തു​ക​യും ദേ​ശ​ര​ക്ഷാ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്തു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. വേ​ലാ​യു​ധ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​സ്മൃ​തി സം​ഗ​മ​ങ്ങ​ള്‍ ന​ട​ത്തി. കെ​പി​സി​സി മെം​ബ​ര്‍ വി.​എ​സ്.​എ​ന്‍ ന​മ്പൂ​തി​രി, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. നൗ​ഫ​ല്‍ ബാ​ബു, മ​ല​പ്പു​റം ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് കെ.​വി. ഇ​സ്ഹാ​ക്ക്, സ​ത്യ​ന്‍ പൂ​ക്കോ​ട്ടൂ​ര്‍, നാ​സ​ര്‍ തെ​ന്ന​ല, പ​രി ഉ​സ്മാ​ന്‍, കെ.​എ. സു​ന്ദ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ഞ്ചേ​രി: അ​മ്പ​ത് വാ​ര്‍​ഡു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ. "ആ​ര​വം 2024’ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മു​നി​സി​പ്പ​ല്‍​ത​ല ഉ​ദ്ഘാ​ട​നം സീ​തി​ഹാ​ജി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ നി​ര്‍​വ​ഹി​ച്ചു. 2024 ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ 2025 മാ​ര്‍​ച്ച് 31 വ​രെ ന​ട​ക്കു​ന്ന "മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി ജ​ന​കീ​യ കാ​മ്പ​യി​ന്‍’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വാ​ര്‍​ഡു​ക​ള്‍​തോ​റും ശൂ​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്താ​ന്‍ ന​ഗ​ര​സ​ഭ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡു​ക​ളി​ലെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ രീ​തി​യി​ല്‍ ശൂ​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് കേ​ഡ​റ്റു​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍, ക്ല​ബ് പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, അ​ങ്ക​ണ്‍​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍, പൊ​തു​ജ​ന​ങ്ങ​ളും യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പി. സ​ലീം മാ​ലി​ന്യ​മു​ക്ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ഞ്ചേ​രി യൂ​ണി​റ്റി വ​നി​ത കോ​ള​ജ് എ​ന്‍​സി​സി വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം മ​ഞ്ചേ​രി ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍ പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​എം സു​ബൈ​ദ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. ഫി​റോ​സ്, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ റ​ഹിം പു​തു കൊ​ള്ളി, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ര്‍, ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ നു​ജൂം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ട​ക്ക​ര: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 16 വാ​ര്‍​ഡു​ക​ളി​ലെ​യും ജ​ല​സ്രോ​ത​സു​ക​ളും നീ​രു​റ​വ​ക​ളും തോ​ടു​ക​ളും "തെ​ളി​നീ​രൊ​ഴു​ക​ട്ടെ’ എ​ന്ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ദ്ധീ​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ലേ​മാ​ട് വാ​ര്‍​ഡി​ല്‍ പ​യ​മ്പ കോ​ള​നി തോ​ട് ശു​ചീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ് നി​ര്‍​വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും പ​രി​സ​ര​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ വൃ​ത്തി​യാ​ക്കി.

വാ​ര്‍​ഡു​ക​ളി​ലെ ബാ​ല​സ​ഭ​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, ശി​ശു വി​ഹാ​ര്‍ എ​ന്നി​വ ശു​ചീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മി​നി എം​സി​എ​ഫു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഏ​ഴാം വാ​ര്‍​ഡി​ല്‍ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ ക​ബീ​ര്‍ പ​നോ​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജെ. ബി​ജു, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്‍​ജി​നീ​യ​ര്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നി​ല​മ്പൂ​ര്‍: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന് നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഒ​റ്റ​ത്ത​വ​ണ മാ​സ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ഗ​ര​സ​ഭ​യി​ല്‍ തു​ട​ക്ക​മാ​യി. ചെ​യ​ര്‍​മാ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​മ്പൂ​ര്‍ പീ​വീ​സ് റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് നി​ല​മ്പൂ​ര്‍ ജം​ഗ്ഷ​ന്‍ പീ​വീ​സ് ആ​ര്‍​ക്കേ​ഡ് മു​ത​ല്‍ വി​ട്ടി​ക്കു​ത്ത്, ച​ക്കാ​ല​ക്കു​ത്ത് റോ​ഡ് ശു​ചീ​ക​രി​ച്ചു. ആ​രോ​ഗ്യ സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ന്‍ ക​ക്കാ​ട​ന്‍ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ എ​ല്‍​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​ബി. ഷാ​ജു, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജി​ല്ലാ കാ​മ്പ​യി​ന്‍ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം കെ. ​അ​രു​ണ്‍​കു​മാ​ര്‍, നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ ഹ​രി​ത​കാ​ന്തി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍, പീ​വീ​എ​സ് റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ള്‍ സീ​നി​യ​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അം​ബി​ക മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നി​ല​മ്പൂ​ര്‍ കോ​ട​തി​പ​ടി​യി​ല്‍ ക​നോ​ലി പ്ലോ​ട്ടി​ലെ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രും നി​ല​മ്പൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും ചേ​ര്‍​ന്ന് കെ​എ​ന്‍​ജി റോ​ഡ് വ​ട​പു​റം പാ​ലം മു​ത​ല്‍ മോ​ഡ​ല്‍ യു​പി സ്കൂ​ള്‍ വ​രെ ശു​ചീ​ക​രി​ച്ചു.

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി സ്മൃ​തി സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി. പു​ന്ന​ക്കാ​ട് ചു​ങ്ക​ത്ത് നി​ന്ന് തു​ട​ങ്ങി കി​ഴ​ക്കേ​ത​ല ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി. ​ആ​ബി​ദ​ലി ജാ​ഥ​ക്ക് നേ​തൃ​ത്വം ന​ല്‍​കി. എ.​പി അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ലിം, കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാം ക​രു​വാ​ര​കു​ണ്ട്, ഡി​സി​സി മെം​ബ​ര്‍ എ​ന്‍.​കെ. ഹ​മീ​ദ്ഹാ​ജി, എം.​പി. വി​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.