ത​യ്ക്വാ​ന്‍​ഡോ മ​ത്സ​രം: ജേ​താ​ക്ക​ള്‍​ക്ക് സ്വീ​ക​ര​ണം
Wednesday, October 2, 2024 5:08 AM IST
വ​ണ്ടൂ​ര്‍: ഗോ​വ​യി​ല്‍ ന​ട​ന്ന ത​യ്ക്വാ​ന്‍​ഡോ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മെ​ഡ​ല്‍ നേ​ടി​യ കേ​ര​ള സ്റ്റേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് വ​ണ്ടൂ​ര്‍ വാ​ണി​യ​മ്പ​ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വാ​ണി​യ​മ്പ​ലം ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ച​ട​ങ്ങ് ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം കെ. ​ടി. അ​ജ്മ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​മ്പ​ത് മു​ത​ല്‍ 16 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്ന് പ​ങ്കെ​ടു​ത്ത​ത്. മ​ലേ​ഷ്യ ടീ​മി​നോ​ടാ​യി​രു​ന്നു പോ​രാ​ടി​യ​ത്. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മെ​ഡ​ലി​സ്റ്റും മു​ഖ്യ​മ​ന്ത്രി പു​ര​സ്കാ​ര ജേ​താ​വു​മാ​യ കോ​ച്ച് ശ്രീ​ധ​ര്‍ കെ. ​ച​ര​ന്‍റെ​യും അ​സി​സ്റ്റ​ന്‍റ് കോ​ച്ച് സ​ര​സ്വ​തി ശ്രീ​ധ​ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍ നേ​ട്ടം കൈ​വ​രി​ച്ച​ത്.


ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങി​ല്‍ ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി. ​പി. കു​ഞ്ഞി​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം പ​ട്ടാ​ണി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി. ​എം. നാ​ണി, ജൈ​സ​ല്‍ എ​ട​പ്പ​റ്റ, പി. ​സാ​ബി​ഖ്, മാ​നു കോ​ക്കാ​ട​ന്‍, ടി.​പി. അ​ഫ്സ​ല്‍, റ​ഫീ​ഖ്, റ​ഹീം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.