ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ദ​രം
Tuesday, July 2, 2024 7:41 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ദ​ര​വ് അ​ര്‍​പ്പി​ച്ച് ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി.

‌മൗ​ലാ​ന​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍​മാ​രാ​യ കൊ​ച്ചു നാ​രാ​യ​ണി​യെ​യും പി. ​ശ​ശി​ധ​ര​നെ​യും വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ പ്രി​ന്‍​സി​പ്പ​ല്‍ പി. ​ഹ​രി​ദാ​സ് ആ​ദ​രി​ച്ചു.

വി​ദ്യാ​ല​യ​ത്തി​ലെ ഹി​ന്ദു​സ്ഥാ​ന്‍ സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ് അം​ഗ​ങ്ങ​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ സ​ല്യൂ​ട്ട് ന​ല്‍​കി ആ​ദ​രി​ച്ചു. വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ല്‍ ന​ട​ന്ന ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം മൗ​ലാ​ന​യി​ലെ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടാ​യ ഡോ. ​കെ.​എ. സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ല​ത്തി​ലെ സ​യ​ന്‍​സ് ക്ല​ബ്ബാ​യ ശാ​സ്ത്ര​മി​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.

ക്ല​ബ് ക​ണ്‍​വീ​ന​റാ​യ വി​ദ്യാ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ പി. ​ഹ​രി​ദാ​സ് ഡോ. ​കെ.​എ. സീ​തി​യെ ആ​ദ​രി​ച്ചു. കെ. ​കൃ​ഷ്ണ​കു​മാ​ര്‍, എ​ന്‍. മ​ഞ്ജു​ള, വി​ദ്യാ​ര്‍​ഥി​ക​ളാ​യ വി.​എ​സ്. കൃ​ഷ്ണ, സ​മീ​ക്ഷ, നി​ര​ഞ്ജ​ന, ഗൗ​ര​വ് നാ​യ​ര്‍, ശ്രി​യ വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.