വ​ളാ​ഞ്ചേ​രി​യി​ല്‍ ജ്വ​ല്ല​റി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Tuesday, July 2, 2024 7:41 AM IST
വ​ളാ​ഞ്ചേ​രി : ജ്വ​ല്ല​റി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. 5000 രൂ​പ​യും ലാ​പ്ടോ​പ്പും ന​ഷ്ട​പ്പെ​ട്ടു. വ​ളാ​ഞ്ചേ​രി​യി​ല്‍ പ​ട്ടാ​മ്പി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ല്ല ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളെ​ല്ലാം വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ക​ട​യു​ട​മ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ട​യു​ടെ പി​ന്‍​വ​ശ​ത്ത് ചു​മ​ര്‍ തു​ര​ന്നി​ട്ടു​ണ്ട്. ചു​മ​ര്‍ തു​ര​ന്ന ഭാ​ഗ​ത്ത് മു​ള​കു​പൊ​ടി​യും വി​ത​റി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​വ​രെ സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. ജ്വ​ല്ല​റി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി​സി ടി​വി​യും മോ​ഷ്ടാ​വ് ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.