സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ലഹരിയെ പ്രതിരോധിക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനോടൊപ്പം രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹിക, സാംസ്കാരിക, മതസംഘടനകളും യുവജന വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും ലഹരിക്കെതിരേയുള്ള പോരാട്ടം മുഖ്യ അജണ്ടയാക്കണം. ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് ഫണ്ട് കണ്ടെത്തുകയും അതു ഫലപ്രദമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.
ദൃശ്യമാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ലഹരിവിരുദ്ധ സന്ദേശ പ്രചാരണ പരിപാടികള്‍ ആരംഭിക്കണം. ലഹരിമുക്തി നേടിയവരുടെ പഴയകാലവും പുതിയ കാലവും വിവരിക്കുന്ന അനുഭവക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കണം. ലഹരിക്കെതിരേ ബോധവത്കരണ, പ്രതികരണ, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണം.
എല്ലാ തലങ്ങളിലും ലഹരിക്കെതിരേ ജാഗ്രതാ സെല്ലുകള്‍, ലഹരിവിരുദ്ധ ക്ലബ്ബുകള്‍, കര്‍മസമിതികള്‍ എന്നിവ രൂപീകരിക്കണം. പ്രധാന സ്ഥലങ്ങളിലെല്ലാം ലഹരിവിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കാം. പോലീസ്, എക്സൈസ് സംവിധാനങ്ങളെ വിവരങ്ങള്‍ അറിയിക്കാനുള്ള നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാം.
പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍, മറ്റു പുസ്തകങ്ങള്‍, പൊതുവായ വിവരങ്ങള്‍ എന്നിവ യഥാസമയം വിതരണം ചെയ്യാം. ലഹരിയാസക്തരെ കണ്ടെത്തി ചികിത്സാകേന്ദ്രങ്ങളില്‍ എത്തിക്കാം. ചികിത്സയ്ക്കുള്ള സഹായങ്ങള്‍ ചെയ്യാം. ലഹരിയുടെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി, എക്സിബിഷനുകള്‍, ക്ലാസുകള്‍, സംവാദങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ചിത്രരചന, സാഹിത്യരചനാ മത്സരങ്ങള്‍, പ്രസംഗമത്സരം, ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന ഡാന്‍സ് മത്സരം, സ്പോര്‍ട്സ് എന്നിവ സംഘടിപ്പിക്കാം.
ലഹരി ഉപഭോക്താക്കള്‍, വില്‍പ്പനക്കാര്‍ എന്നിങ്ങനെ ഏതെങ്കിലുംവിധത്തില്‍ ലഹരിയുമായി സഹകരിക്കുന്നവരെ സംഘടനകളില്‍നിന്നും പ്രസ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കുക. അവരെ പിന്തുണയ്ക്കാതിരിക്കുക. കാലഘട്ടത്തിന്റെ സൂചനകള്‍ ജാഗ്രതയോടെയായിരിക്കാന് നമ്മെ ഓര്‍മപ്പെടുത്തുന്നു. ആരും മാറിനില്ക്കാതെ, പരസ്പരം പഴിചാരാതെ ഉത്തരവാദിത്വത്തോടെ, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക. കേരളത്തെ ലഹരിമുക്തമാക്കുക എന്ന വിശുദ്ധ ദൗത്യത്തില്‍ നമുക്കും പങ്കുചേരാം.
അഡ്വ. ചാര്‍ളി പോള്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി കേരള മദ്യവിരുദ്ധ ഏകോപന സമിതി കൊച്ചി