വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനനിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ പരിശീലനം നല്കുന്നതിനോടൊപ്പം, മൂല്യബോധവും സന്മാര്ഗ തത്വങ്ങളും വളര്‍ത്തിയെടുക്കുന്നതിനും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നതിനും ആവശ്യമായ പരിശീലനംകൂടി ഉറപ്പാക്കണം.
ഇതിനായി കുട്ടികളുടെ ആത്മീയഭാവം വളര്‍ത്തിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കണം. മതഗ്രന്ഥങ്ങളിലെ മൂല്യങ്ങള്‍ സ്വായത്തമാക്കുന്നതിനും അതിലൂടെ സ്രഷ്ടാവിനോടും സമസൃഷ്ടികളോടും സ്നേഹവും കരുണയും കാട്ടുന്നതിനുമുള്ള സാഹചര്യമൊരുക്കണം.
എല്ലാവരും സമൂഹത്തില്‍ തുല്യരാണെന്നും അവരെ ചേര്‍ത്തുപിടിക്കാനും കരുതാനും ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നുമുള്ള ബോധ്യം വളര്‍ത്തിയെടുക്കാനും ഭവനങ്ങളിലും വിദ്യാലയങ്ങളിലും സൗകര്യമൊരുക്കണം.
വീടുകളിലും സ്കൂളുകളിലും ഒരിക്കലും കുട്ടികള്‍ക്ക് ഒറ്റപ്പെടലിന്റെ സാഹചര്യമുണ്ടാകരുത്. കുട്ടികളിലെ ഊര്‍ജം സദ്പ്രവൃത്തികള്‍ ചെയ്യുന്നതിനും ക്രിയാത്മ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉപയോഗപ്പെടുത്താന്‍ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്ക്കും കഴിയണം.
റോയി വര്‍ഗീസ് ഇലവുങ്കല്‍ റിട്ട. അധ്യാപകന്, മുണ്ടിയപ്പള്ളി