യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി ഹെ​ഗ്സെ​ത് നി​യ​മ​തി​നാ​യി; നി​ർ​ണാ​യ​ക​മാ​യ​ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​സ്റ്റിംഗ് വോ​ട്ട്
Wednesday, January 29, 2025 7:44 AM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നും റി​പ്പ​ബ്ലി​ക്ക​ൻ അ​നു​കൂ​ല ചാ​ന​ലാ​യ ഫോ​ക്സ് ന്യൂ​സി​ലെ അ​വ​താ​ര​ക​നു​മാ​യ ഹെ​ഗ്സെ​തി​നെ (44) യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.

സെ​ന​റ്റ് വോ​ട്ടെ​ടു​പ്പി​ൽ 50-50 എ​ന്ന നി​ല വ​ന്ന​തോ​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് കാ​സ്റ്റിം​ഗ് വോ​ട്ടു​ചെ​യ്തു. സെ​ന​റ്റ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

ലൈം​ഗി​ക അ​തി​ക്ര​മം, അ​മി​ത മ​ദ്യ​പാ​നം, സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട വ്യ​ക്ത​യാ​ണ് പീ​റ്റ് ഹെ​ഗ്സെ​ത്. ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു പു​റ​മേ മൂന്ന് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​ക​ളും സ്വ​ത​ന്ത്ര​നും ഹെ​ഗ്സെ​ത്തി​ന് എ​തി​രാ​യ​തോ​ടെ​യാ​ണ് തു​ല്യ​നി​ല​യി​ലാ​യ​ത്.


ച​രി​ത്ര​ത്തി​ൽ രണ്ട് ത​വ​ണ​മാ​ത്ര​മാ​ണ് പ്ര​ധാ​ന ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​നു​ള്ള വോ​ട്ടെ​ടു​പ്പി​ൽ സ​മ​നി​ല വ​രു​ന്ന​ത്. 2017 ൽ ​ട്രം​പ് നി​യ​മി​ച്ച വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ബെ​റ്റ്സി ഡെ​വോ​സും ഇ​ങ്ങ​നെ​യാ​ണ് ക​ട​ന്നു​കൂ​ടി​യ​ത്.