മാ​പ്പി​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു
Wednesday, January 29, 2025 7:08 AM IST
രാജു ശങ്കരത്തിൽ
ഫി​ല​ഡ​ൽ​ഫി​യ: സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​പ്രീ​തി​യാ​ർ​ജി​ച്ച ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന അ​സോ​സി​യേ​ഷ​നാ​യ മാ​പ്പി​ന്‍റെ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ) 2025ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, ലി​ജോ പി. ​ജോ​ർ​ജ്, ജോ​സ​ഫ് കു​രു​വി​ള (സാ​ജ​ൻ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മാ​പ്പ് ഐ​സി​സി ബി​ൽ​ഡിം​ഗി​ൽ വ​ച്ച് മു​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് കോ​മ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ചാ​ണ്ടി, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രു​ടെ​യും മ​റ്റ് മാ​പ്പ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി​യാ​യി ലി​ജോ പി ​ജോ​ർ​ജ്, ട്ര​ഷ​റാ​റാ​യി ജോ​സ​ഫ് കു​രു​വി​ള (സാ​ജ​ൻ) എ​ന്നി​വ​ർ​ക്ക് അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ത്തി​യ​ത്.



പു​തു​താ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം, 2025 ഫെ​ബ്രു​വ​രി 01 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30 ന് ​മാ​പ്പ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ച് (7733 CASTOR AVE, PHILADELPHIA, PA 19152) അ​തി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്ത​പ്പെ​ടും.

ഫി​ല​ഡ​ൽ​ഫി​യ സി​റ്റി എ​ച്ച് ആ​ർ സൂ​പ്പ​ർ​വൈ​സ​ർ ഐ​വി മാ​ത്യൂ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്ക​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ, ഫി​ല​ഡ​ൽ​ഫി​യ​യി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ​യും, ഫൊ​ക്കാ​ന, ഫോ​മാ എ​ന്നീ കേ​ന്ദ്ര സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​മു​ഖ നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ വ​ന്നു സം​ബ​ന്ധി​ച്ച് പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കി​ത്തീ​ർ​ക്കു​വാ​ൻ ഏ​വ​രെ​യും ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പു​തി​യ പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, ലി​ജോ പി. ​ജോ​ർ​ജ്, ജോ​സ​ഫ് കു​രു​വി​ള (സാ​ജ​ൻ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.