അലബാമ: ദമ്പതികളുടെ വാഹനം മാനിനെ ഇടിച്ചതിനെ തുടർന്ന് സഹായിക്കാൻ ശ്രമിച്ച കൊവെറ്റ കൗണ്ടി ബറ്റാലിയൻ അഗ്നിശമന സേനാ മേധാവി ജെയിംസ് ബർത്തലോമിയോ കൗതൻ(54) വെടിയേറ്റ് മരിച്ചു.
കേസിലെ പ്രതി വില്യം റാൻഡൽ ഫ്രാങ്ക്ലിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഫ്രാങ്ക്ലിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം പറഞ്ഞതായി പോലീസ് കൂട്ടിച്ചേർത്തു.
രണ്ട് പതിറ്റാണ്ടിലേറെയായി അടുത്തുള്ള കൊവെറ്റ കൗണ്ടിയിൽ അഗ്നിശമന സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു കൗതൻ.