ലോ​ക​ത്തി​ന്‍റെ നി​ല​വി​ളി കേ​ൾ​ക്കു​ന്ന സ​ഭ വേ​ണ​മെ​ന്ന് മാ​ർ​പാ​പ്പ
Monday, October 28, 2024 10:37 AM IST
വ​ത്തി​ക്കാ​ൻ: ന​മ്മു​ടെ കാ​ല​ഘ​ട്ടം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്കു​നേ​രേ ക​ണ്ണ​ട​യ്ക്കാ​തെ ലോ​ക​ത്തി​ന്‍റെ നി​ല​വി​ളി കേ​ൾ​ക്കു​ന്ന ഒ​രു സ​ഭ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. സി​ന​ഡാ​ത്മ​ക​ത​യെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്നു​വ​ന്ന ആ​ഗോ​ള സി​ന​ഡി​നു സ​മാ​പ​നം കു​റി​ച്ച് ഞാ​യ​റാ​ഴ്ച വ​ത്തി​ക്കാ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ.

ഒ​രു സി​ന​ഡ​ൽ സ​ഭ ക്രി​സ്തു​വി​നെ​പ്പോ​ലെ ആ​വ​ശ്യ​മു​ള്ള​വ​രെ സേ​വി​ക്കു​ന്ന​തി​ൽ ക​ർ​മ​നി​ര​ത​മാ​യി​രി​ക്ക​ണം. ന​മു​ക്കു വേ​ണ്ട​ത് ഉ​ദാ​സീ​ന​വും പ​രാ​ജ​യ​പ്പെ​ടു​ന്ന​തു​മാ​യ ഒ​രു സ​ഭ​യ​ല്ല, മ​റി​ച്ച് ലോ​ക​ത്തി​ന്‍റെ നി​ല​വി​ളി കേ​ൾ​ക്കു​ക​യും ക​ർ​ത്താ​വി​നെ സേ​വി​ക്കു​ന്ന​തി​ൽ കൈ​ക​ളി​ൽ ചെ​ളി പു​ര​ളാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു സ​ഭ​യാ​ണ്.

ഇ​ന്ന​ത്തെ സ്ത്രീ - ​പു​രു​ഷ​ന്മാ​ർ ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ, ന​മ്മു​ടെ കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ൾ, സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത, മ​നു​ഷ്യ​രാ​ശി​യെ ബാ​ധി​ക്കു​ന്ന അ​നേ​കം മു​റി​വു​ക​ൾ എ​ന്നി​വ​യ്ക്കു മു​മ്പി​ൽ സ​ഭ​യ്ക്ക് നി​ഷ്ക്രി​യ​മാ​യി തു​ട​രാ​നാ​കി​ല്ല. ന​മു​ക്കു വേ​ണ്ട​ത് ഉ​ദാ​സീ​ന​മാ​യ ഒ​രു സ​ഭ​യ​ല്ല, മ​റി​ച്ച് ക​ർ​മ​നി​ര​ത​യാ​യ സ​ഭ​യാ​ണ്.

നി​ശ​ബ്‌​ദ​മാ​യ സ​ഭ​യ​ല്ല, മാ​ന​വി​ക​ത​യു​ടെ നി​ല​വി​ളി ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ഭ​യാ​ണു വേ​ണ്ട​ത്. അ​ന്ധ​യാ​യ സ​ഭ​യ​ല്ല, മ​റി​ച്ച് ക്രി​സ്തു​വി​നാ​ൽ പ്ര​കാ​ശി​ത​മാ​യ സ​ഭ​യാ​ണു വേ​ണ്ട​ത്. അ​തു മ​റ്റു​ള്ള​വ​രെ പ്രോ​ജ്വ​ലി​പ്പി​ക്കു​ന്നു. ഒ​രു നി​ശ്ച​ല സ​ഭ​യ​ല്ല വേ​ണ്ട​ത്, മ​റി​ച്ച് ലോ​ക​ത്തി​ന്‍റെ തെ​രു​വു​ക​ളി​ലൂ​ടെ ത​ന്‍റെ ക​ർ​ത്താ​വി​നോ​ടൊ​പ്പം ന​ട​ക്കു​ന്ന മി​ഷ​ന​റി സ​ഭ​യാ​ണു വേ​ണ്ട​ത്-​മാ​ർ​പാ​പ്പ പ​റ​ഞ്ഞു.


സി​ന​ഡ് ത​യാ​റാ​ക്കി​യ സ​മാ​പ​ന രേ​ഖ ദൈ​വ​ജ​ന​ത്തി​നു​ള്ള സ​മ്മാ​ന​മാ​ണെ​ന്നു ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സി​ന​ഡ് അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​റ​ഞ്ഞു. കേ​വ​ലം വാ​ക്കു​ക​ളി​ലൂ​ടെ മാ​ത്ര​മ​ല്ല, ഓ​രോ പ്ര​വൃ​ത്തി​യി​ലൂ​ടെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ​യും സു​വി​ശേ​ഷ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു “സി​ന​ഡ​ൽ സ​ഭ”​യി​ലേ​ക്കു​ള്ള പാ​ത ഇ​ത് വെ​ളി​പ്പെ​ടു​ത്തു​ന്നു.

സ​ഭ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​മാ​യും ഐ​ക്യ​ത്തി​ന്‍റെ​യും ദൗ​ത്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യും വ​ർ​ത്തി​ക്കു​ന്ന, ബ​ഹു​മു​ഖ മാ​ന​ങ്ങ​ളു​ള്ള ഒ​രു സ​മ്മാ​ന​മാ​ണ് ഈ ​രേ​ഖ​യെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. സി​ന​ഡി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മാ​ർ​പാ​പ്പ ന​ന്ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടി​ന് മാ​ര്‍​പാ​പ്പ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണു സി​ന​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ച​ത്. ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ന്ന സി​ന​ഡി​ന്‍റെ വി​ചി​ന്ത​ന​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് ഇ​ന്ന​ലെ സ​മാ​പ​ന രേ​ഖ പു​റ​ത്തി​റ​ക്കി.

സ​ഭ​യു​ടെ ന​വീ​ക​ര​ണ​ത്തി​നു​ള്ള ശി​പാ​ർ​ശ​ക​ൾ, സ്ത്രീ​ക​ളു​ടെ കൂ​ടു​ത​ൽ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്ക്, തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ അ​ല്മാ​യ​ർ​ക്ക് കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം, ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് 52 പേ​ജ് വ​രു​ന്ന സ​മാ​പ​ന​രേ​ഖ.