മൂ​ന്നു​മാ​സ​ത്തി​നി​ടെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​ത് ഒ​രു ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ
Monday, October 21, 2024 4:33 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ്ര​സ​ല്‍​സ്: ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​ത് 96,115 വി​ദേ​ശി​ക​ളെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യു​ള്ള പാ​ദ​ത്തെ ക​ണ​ക്ക് അ​പേ​ക്ഷി​ച്ച് ഏ​ഴു ശ​ത​മാ​നം കു​റ​വാ​ണി​ത്.

2023ന്‍റെ ര​ണ്ടാം പാ​ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പ​ത്ത് ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ഈ ​വ​ര്‍​ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദ​ത്തി​ല്‍, അ​താ​യ​ത് ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ 27,095 പേ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.


2023ന്‍റെ മൂ​ന്നാം പാ​ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ഇ​ത് 12 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ള്‍​ജീ​രി​യ, മൊ​റോ​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. തു​ര്‍​ക്കി, സി​റി​യ എ​ന്നി​വ​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് തൊ​ട്ടു പി​ന്നി​ല്‍.