അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം "ആ​ത്മീ​യം' ശ​നി​യാ​ഴ്ച മു​ത​ൽ
Friday, October 25, 2024 11:27 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം "ആ​ത്മീ​യം' ശ​നി​യാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ 26) മു​ത​ൽ ഡ​ബ്ലി​ൻ ബ്ലാ​ക്‌​റോ​ക്കി​ൽ ന​ട​ക്കും. ബ്ലാ​ക്‌​റോ​ക്ക് ച​ർ​ച്ച് ഓ​ഫ് ദ ​ഗാ​ർ​ഡി​യ​ൻ ഏ​യ്ജ​ൽ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

ധ്യാ​നം മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കും. ധ​നീ​ഷ്, ആ​ൻ മേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് കു​ട്ടി​ക​ളു​ടെ ധ്യാ​നം ന​യി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മു​തി​ർ​ന്ന​വ​രു​ടെ ധ്യാ​ന​വും ന​ട​ക്കും.

പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി​യാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യും ഞാ‌​യ​റാ​ഴ്ച ഉ​ച്ച‌​യ്ക്ക് ഒ​ന്ന് മു​ത​ൽ രാ​ത്രി 7.30 വ​രെ​യും തി​ങ്ക​ളാ​ഴ്ച 11.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യു​മാ​ണ് മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ധ്യാ​നം.


ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് മൂ​ന്ന്‌ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ധ്യാ​നം. നാ​ല് മു​ത​ൽ ആ​റു വ​രെ ക്ലാ​സു​കാ​ർ​ക്കും ഏ​ഴ് മു​ത​ൽ പ​ത്തു വ​രെ ഉ​ള്ള​വ​ർ​ക്കും 11, 12 വ​രെ ക്ലാ​സു​കാ​ർ​ക്കും വെ​വ്വേ​റെ​യാ​ണ് ധ്യാ​നം ന​ട​ക്കു​ക.

ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.