റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു
Saturday, October 26, 2024 11:11 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു. റോ​മി​ലെ തി​ന്മ​ക​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി 50 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം റോ​മാ ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളു​മാ​യി മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

റോ​മാ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റ​ൽ മാ​ർ​ക്കോ ഡാ​മി​ലാ​നോ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ശൃം​ഖ​ല​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ൾ ആ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. അ​തോ​ടൊ​പ്പം ഈ ​ന​ഗ​ര​ത്തി​ൽ ത​ങ്ങ​ൾ​ക്ക് മോ​ശ​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന​ത് ശ​രി​യാ​ണെ​ന്നും പ​ക്ഷേ ത​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് ന​ന്മ​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.




റോ​മാ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രു അ​ഭി​ഭാ​ഷ​ക​നും ഒ​രു വി​ദ്യാ​ർ​ഥി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​നും പ​റ​ഞ്ഞ വാ​ക്കു​ക​ളി​ൽ ജൂ​ബി​ലി​ക്ക് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ൽ അ​രി​കി​ൽ ജീ​വി​ക്കു​ന്ന​വ​രെ മ​റ​ക്കി​ല്ലെ​ന്നും മാ​റ്റം സ​ങ്കീ​ർ​ണ​മാ​ണ്, പ​ക്ഷേ അ​ത് സാ​ധ്യ​മാ​യി അ​റി​ഞ്ഞു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പ​റ​ഞ്ഞു.