തി​രു​മ​ങ്കൈ ആ​ള്‍​വാ​ളി​ന്‍റെ പ്ര​തി​മ ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ത്യ​യ്ക്ക് തി​രി​കെ ന​ല്‍​കും
Wednesday, June 26, 2024 10:39 AM IST
ചെ​ന്നൈ: 500 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള തി​രു​മ​ങ്കൈ ആ​ള്‍​വാ​ളി​ന്‍റെ വെ​ങ്ക​ല പ്ര​തി​മ ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ത്യ​യ്ക്ക് തി​രി​കെ ന​ല്‍​കും. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ 12 ആ​ൾ​വാ​ർ സ​ന്യാ​സി​മാ​രി​ൽ അ​വ​സാ​ന​ത്തെ ആ​ളാ​യി​രു​ന്നു തി​രു​മ​ങ്കൈ ആ​ള്‍​വാ​ൾ.

ത​മി​ഴ്നാ​ട്ടി​ലെ സൗ​ന്ദ​ര​രാ​ജ​പെ​രു​മാ​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു​ള്ള പ്ര​തി​മ​യാ​ണി​ത്. ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ പ്ര​താ​പ​കാ​ല​ത്ത് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​തോ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ഇം​ഗ്ല​ണ്ടി​ലെ​ത്ത​പ്പെ​ട്ട​തോ ആ​യ അ​മൂ​ല്യ​മാ​യ പു​രാ​വ​സ്തു​ക്ക​ൾ അ​ത​ത് രാ​ജ്യ​ങ്ങ​ള്‍​ക്ക് തി​രി​കെ ന​ല്‍​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​മ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്.

1957 ല്‍ ​ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും എ​ടു​ത്ത ശി​ൽ​പ്പ​ത്തി​ന്‍റെ ആ​ർ​ക്കി​യോ​ള​ജി​ക്ക​ല്‍ ഫോ​ട്ടോ​യാ​ണ് ശി​ൽ​പം തി​രി​ച്ച​റി​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. 1967-ൽ ​സോ​ത്ത്ബൈ​സി​ൽ നി​ന്നാ​ണ് ഈ ​പ്ര​തി​മ വാ​ങ്ങി​യ​തെ​ന്ന് ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​ഷ്‌​മോ​ലി​യ​ൻ മ്യൂ​സി​യം അ​റി​യി​ച്ചു.