കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ള്‍ 29,30 തീ​യ​തി​ക​ളി​ല്‍
Tuesday, June 25, 2024 3:05 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ല്‍​പ്പ​ത്തി​ര​ണ്ടാ​മ​ത്തെ തി​രു​നാ​ളും ഭാ​ര​ത അ​പ്പ​സ്തോ​ല​ന്‍ വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ് ഫ്രൗ​വ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും.

54 വ​ര്‍​ഷം പി​ന്നി​ടു​ന്ന ക​മ്യൂ​ണി​റ്റി​യു​ടെ ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഈ ​മാ​സം 29, 30 എ​ന്നീ തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. 29ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കും.


30നാ​ണ് തി​രു​നാ​ളി​ന്‍റെ മു​ഖ്യ​പ​രി​പാ​ടി​ക​ള്‍. സീ​റോ​മ​ല​ബാ​ര്‍ റീ​ത്തി​ന്‍റെ ത​നി​മ​യി​ലാ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ള്‍ പ്ര​സി​ദേ​ന്തി ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി സാ​ബു, ധ​ന്യ കോ​യി​ക്കേ​രി​ല്‍ കു​ടും​ബ​മാ​ണ്.