യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു
Monday, June 24, 2024 4:11 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത ഈ ​മാ​സം 15ന് ​ജ​ര്‍​മ​നി​യി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഇ​ട​വ​ക​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.





ഇ​ട​വ​ക മെ​ത്രാ​പ്പൊ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ര്‍ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം വി. ​കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം കു​വൈ​റ്റി​ല്‍ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തി.