ഹൂ​സ്റ്റ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി നാ​ൽ​പ​തി​ന്‍റെ നി​റ​വി​ൽ
Wednesday, June 23, 2021 10:52 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​മു​ദാ​യി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണ്‍ (ഐ​സി​ഇ​സി​എ​ച്ച്) പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് 40 വ​ർ​ഷം 2021ൽ ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ൽ​പ​തി​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​ന്നു. ഹൂ​സ്റ്റ​ണി​ലെ 18 എ​പ്പി​സ്കോ​പ്പ​ൽ ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ ഐ​സി​ഇ​സി​എ​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ളും പ​രി​പ​ടി​ക​ളു​മാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 27 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5 ന​ട​ത്ത​പ്പെ​ടും. സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലാ​ണ് ( 3135, 5th St, stafoord, TX, 77477) ച​ട​ങ്ങു സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ണ്ട് റ​വ.​ഫാ. ഐ​സ​ക്ക് ബി.​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

റ​വ. ഫാ. ​സ​ഖ​റി​യാ പു​ന്നൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം റ​വ.​ഫാ. എം.​പി. ജോ​ർ​ജ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ജോ​ണ്‍​സ​ൻ പു​ഞ്ച​ക്കോ​ണം ഐ​സി​ഇ​സി​എ​ച്ചി​ന്‍റെ സം​ക്ഷി​പ്ത ച​രി​ത്രം അ​വ​ത​രി​പ്പി​ക്കും. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി പു​ളി​മൂ​ട്ടി​ൽ ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും പ​രി​ച​യ​പെ​ടു​ത്തും.

നാ​ൽ​പ​താം വ​ർ​ഷ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ത്മ​ശ്രീ ഒ​ളി​ന്പ്യ​ൻ ഷൈ​നി വി​ൽ​സ​നും പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഫോ​ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജും നി​ർ​വ​ഹി​ക്കും. ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജ് ജൂ​ലി മാ​ത്യു, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി പ്രോ​ടെം മേ​യ​ർ കെ​ൻ മാ​ത്യു, റ​വ. ഫാ. ​സി.​ഒ. വ​ർ​ഗീ​സ്, മാ​ഗ് പ്ര​സി​ഡ​ന്‍റ വി​നോ​ദ് വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തും. സെ​ക്ര​ട്ട​റി എ​ബി മാ​ത്യു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ ന​ന്ദി​യും പ​റ​യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
എ​ബി മാ​ത്യൂ - 832 276 1055
രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ - 713 459 4704
ഷാ​ജി പു​ളി​മൂ​ട്ടി​ൽ - 832 775 5366

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി