വാൽക്കണ്ണാടി പ്രവാസി ചാനലിൽ
Thursday, October 22, 2020 8:05 PM IST
ഡാളസ്: നമുക്കുചുറ്റും ദിനംപ്രതി അഭിമുഖീകരിക്കുന്ന വൈവിധ്യമായ സംഭവങ്ങളുടെ
പരമ്പരയുമായി പ്രവാസി ചാനലിന്‍റെ താളുകളിൽ വാൽക്കണ്ണാടി ഇടം തേടുന്നു.
മാധ്യമ പ്രവർത്തകനായ കോരസൺ വർഗീസ് നയിക്കുന്ന വാൽക്കണ്ണാടി ഇതിനകം തന്നെ വിഷയങ്ങളുടെ ഗൗരവം കൊണ്ടും അതിഥികളുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധ നേടിയിട്ടുണ്ട്.

അമേരിക്കയിലെ ഇന്നത്തെ പ്രധാന പ്രതിസന്ധി എന്താണ് ? സിസ്റ്റമിക് റേസിസം അമേരിക്കയെ വിഭജിക്കുന്നുവോ? ഇവിടത്തെ വർണ വർഗ വിവേചനം ഇന്ത്യക്കാരെ, മലയാളികളെ എങ്ങനെ ബാധിക്കുന്നു? ഇന്ത്യയിലെ ജാതിവിവേചനങ്ങൾ അമേരിക്കൻ മലയാളികളും തുടരുന്നുവോ? ഈ വിഷയത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ തുറന്നു പറയുകയാണ് കലാകാരന്മാരായ തമ്പി ആന്‍റണിയും സിബി ഡേവിഡും.

കാണുക പ്രവാസി വാൽക്കണ്ണാടി. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പ്രവാസി ചാനലിൽ.

നിങ്ങളുടെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും വാൽക്കണ്ണാടിയിൽ പങ്കു വയ്ക്കാൻ ദയവായി ബന്ധപ്പെടുക. [email protected] , 5163985989.

റിപ്പോർട്ട്: പി.പി. ചെറിയാൻ