സിഎംഎസ് കോളജ് പൂർവവിദ്യാർഥി സംഘടന സ്കോളർഷിപ് ഉദ്ഘാടനം 24 ന്
Thursday, October 22, 2020 8:00 PM IST
ഡാളസ്: സിഎംഎസ് കോളജ് പൂർവ വിദ്യാർഥി സംഘടന വിദ്യാസൗഹൃദം യുഎസ്‌ ചാപ്റ്റർ ആരംഭിക്കുന്ന സ്കോളർഷിപ് പരിപാടിയുടെ ഔപചാരിക ഉദ് ഘാടനം ഒക്ടോബർ 24 നു (ശനി) രാവിലെ 9.30.EST (7 pm IST) സൂം സെഷനിൽ നടക്കും.

യുണൈറ്റഡ് നേഷൻസ് അക്കാഡമിക് ഇംപാക്ട് ചീഫ് രാമു ദാമോദരൻ ഐഎഫ്എസ് മുഖ്യ പ്രഭാഷണം നടത്തും. സിഎംഎസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും സിഎസ്ഐ സിനഡ് മുൻ ജനറൽ സെക്രട്ടറിയുമായ പ്രഫ. ജോർജ് കോശി ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കും.

ഈ വർഷം ഗ്രാഡുവേറ്റ് / പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സ് കളിൽ അഡ്മിഷൻ നേടുന്ന 25 വിദ്യാർഥികൾക്ക് 20000 രൂപയുടെ സ്കോളർഷിപ്പുകളാണ് നൽകുന്നത്. സമർത്ഥരും സാമ്പത്തികമായി സഹായം ആവശ്യമുള്ളവരുമായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുക. അമേരിക്കയിലും കാനഡയിലും ഉള്ള പൂർവവിദ്യാർഥികളാണ് സ്കോളർഷിപ്പുകൾ സ്പോൺസർ ചെയ്യുന്നത്.


പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വ , പൂർവ്വ വിദ്യാർഥി സംഘടന ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. സ്കോളർഷിപ് സ്പോൺസർ ചെയ്യുന്നവരെ ചടങ്ങിൽ പരിചയപ്പെടുത്തു.

ZOOM Meeting ID 835 7535 3074

റിപ്പോർട്ട്: പി.പി. ചെറിയാൻ

വിവരങ്ങൾക്ക്: പ്രഫ. സണ്ണി മാത്യൂസ് (പ്രസിഡന്‍റ്) 201 736-8767, [email protected]
കോശി ജോർജ് (സെക്രട്ടറി ) 718-314-817, [email protected]
ഡോ. ടി.വി. ജോൺ (ട്രഷറർ) 732-829-9238, [email protected]