ഡബ്ല്യുഎംസി , ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് മലയാളം ക്ലാസുകൾ ആരംഭിക്കുന്നു
Thursday, October 22, 2020 7:51 PM IST
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് മലയാളം ക്ലാസുകൾ ആരംഭിക്കുന്നതായി മലയാള വിഭാഗം ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രഫ. ജോയി പല്ലാട്ടു മഠം അറിയിച്ചു.

നവംബർ ഒന്നിനു കേരളപ്പിറവിയോടു കൂടെ ക്ലാസുകൾ ആരംഭിക്കും. റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് ഉദ്ഘാടനം നിർവഹിക്കും. ലളിതമായ ഭാഷയിൽ തയാറാക്കിയ പാഠപുസ്തകവും മറ്റും സൗജന്യമായി നൽകുന്നതാണ്. പഠിപ്പിക്കുവാൻ ടീച്ചർമാരെയും ആവശ്യമുണ്ടെന്നും ടീച്ചേഴ്സിന് പ്രതിഫലം നൽകുമെന്നും പ്രഫ. പല്ലാട്ടു മഠം പറഞ്ഞു. ഡാളസിൽ എട്ടുമുതൽ പതിനഞ്ചു വയസുവരെ വരെ പ്രായമുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈൻ ആയതിനാൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മലയാളം പഠിക്കുവാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മലയാളികൾ ഉള്ളേടത്തെല്ലാം മലയാളം എന്ന വേൾഡ് മലയാളി കൗൺസിൽ ദീർഘ വീക്ഷണത്തിനെ താൻ അഭിനന്ദിക്കുന്നതായി ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് ഫൗണ്ടറും കവിയും ഗ്ലോബൽ വൈസ് പ്രസിഡന്‍റും കൂടിയായ പി. സി. മാത്യു പറഞ്ഞു.

ചെയർമാൻ സാം മാത്യു, പ്രസിഡന്‍റ് വർഗീസ് കയ്യാലക്കകം, സെക്രട്ടറി ജോർജ് വർഗീസ്, ട്രഷറർ രാജൻ മാത്യു, വൈസ് ചെയർ പേഴ്സൺ സുനി ഫിലിപ്പ്, വിമൻസ് ഫോറം ചെയർ ജെയ്സി ജോർജ്, വൈസ് പ്രസിഡന്‍റ് മഹേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ജേക്കബ് മാലിക്കറുകയിൽ എന്നിവർ ഉൾപ്പെടുന്ന കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു .

ഗ്ലോബൽ ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം ഹാജി, പ്രസിഡന്‍റ് ഗോപാല പിള്ള, വൈസ് പ്രസിഡന്‍റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമ്പൻകുടി, വൈസ് ചെയർ പേഴ്സൺ ഡോ. വിജയ ലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്‍റ് സുധിർ നമ്പിയാർ, ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പള്ളി, അഡ്മിൻ വൈസ് പ്രസിഡന്‍റ് എൽദോ പീറ്റർ, ഓർഗനൈസേഷൻ വൈസ് പ്രസിഡന്‍റ് ജോൺസൻ തലച്ചെല്ലൂർ, ട്രഷറർ സെസിൽ ചെറിയാൻ, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, വൈസ് ചെയർ പേഴ്സൺ ശാന്താ പിള്ള, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, ബെഡ്‌സിലി എബി തുടങ്ങിയ റീജണൽ നേതാക്കളും ടൊറന്‍റോ, ന്യൂ യോർക്ക്, സൗത്ത് ജേഴ്‌സി, മേരി ലാൻഡ്, ഷിക്കാഗോ, അറ്റ്ലാന്‍റ, ഹൂസ്റ്റൺ, ഡാളസ്, നോർത്ത് ടെക്സസ്, ഒക്ലഹോമ, ഫിലഡൽഫിയ, ഫ്ലോറിഡ, ഡിഎഫ്ഡബ്ല്യൂ തുടങ്ങിയ പ്രൊവിൻസുകളും ആശംസകൾ അറിയിച്ചു.

വിവരങ്ങൾക്ക് : സാം മാത്യു 972 974 5770, ജോർജ് വർഗീസ് 214 809 5490, പ്രഫ. ജോയ് പല്ലാട്ടു മഠം 972 510 4612.

റിപ്പോർട്ട്: പി.പി. ചെറിയാൻ