ബെര്‍ലിന്‍: ജര്‍മനിയുടെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ യുവജനവിഭാഗം ഔദ്യോഗികമായി പിരിച്ചുവിട്ടു. 2015ലാണ് എഎഫ്ഡിയുടെ യുവജന വിഭാഗം സ്ഥാപിതമായത്.
യംഗ് ഓള്ട്ടര്നേറ്റീവുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ ഈ വര്‍ഷം ആദ്യം എഎഫ്ഡി പാര്‍ട്ടി തീരുമാനിച്ചിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പ്രതിനിധികളും യുവജന സംഘത്തിന്റെ പിരിച്ചുവിടലിനായി വോട്ട് ചെയ്തു.