കു​സാ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് ഡ​ബ്ലി​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2.5 കോ​ടി​യു​ടെ ഫെ​ലോ​ഷി​പ്പ്
Wednesday, April 2, 2025 3:27 PM IST
ക​ള​മ​ശേ​രി: കു​സാ​റ്റ് പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് റ​ബ​ർ ടെ​ക്നോ​ള​ജി ഗ​വേ​ഷ​ക​ൻ അ​ന​ന്ത​കൃ​ഷ്ണ​ന് അ​യ​ർ​ല​ൻ​ഡി​ലെ ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യാ​യ ഡ​ബ്ല​നി​ൽ (ടി​യു​ഡി) നി​ന്ന് പി​എ​ച്ച്ഡി പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി 2.5 കോ​ടി രൂ​പ​യു​ടെ (1.25 കോ​ടി ഫെ​ലോ​ഷി​പ്പ് + 1.25 കോ​ടി ക​ണ്ടി​ജ​ൻ​സി) ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചു.

ഡ​ബ്ലി​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സ്കൂ​ളി​ലാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. 300 ല​ധി​കം അ​ന്താ​രാ​ഷ്ട്ര അ​പേ​ക്ഷ​ക​രി​ൽ നി​ന്ന് ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് തെ​ര​ഞ്ഞ​ടു​ത്ത 12 പേ​രി​ൽ ഒ​രാ​ളാ​യാ​ണ് അ​ന​ന്ത​കൃ​ഷ്ണ​ൻ വി​ജ​യി​ച്ച​ത്.


മൂ​ന്ന് ഘ​ട്ട​മാ​യു​ള​ള അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് ഫെ​ലോ​ഷി​പ്പി​ന് അ​ർ​ഹ​നാ​യ​ത്. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യാ​ണ് അ​ന​ന്ത​കൃ​ഷ്ണ​ൻ. അ​ച്ഛ​ൻ: സു​രേ​ഷ്, അ​മ്മ: സ​തി, സ​ഹോ​ദ​രി: അ​ന​ഘ ബി. ​കോം വി​ദ്യാ​ർ​ഥി​നി.