ജ​ർ​മ​നി​യി​ൽ 377 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം ത​ക​ർ​ത്തു
Tuesday, April 1, 2025 4:38 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: നോ​ര്‍​ത്ത് റൈ​ൻ-​വെ​സ്റ്റ്ഫാ​ലി​യ​യി​ലെ വി​ൽ​ൻ​സ്ഡോ​ർ​ഫി​ൽ 377 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം 50 കി​ലോ​ഗ്രാം സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തു. എ45 ​ലെ ജീ​ർ​ണി​ച്ച ലാ​ൻ​ഡ്സ്ക്രോ​ണ​ർ വെ​യ്ഹ​ർ വ​യ​ഡ​ക്റ്റി​ന്‍റെ ര​ണ്ടാം ഭാ​ഗം ഞാ​യ​റാ​ഴ്ച 11ന് ​ആ​സൂ​ത്ര​ണം ചെ​യ്ത​തു​പോ​ലെ സ്ഫോ​ട​ന​ത്തി​ലൂ​ടെയാണ് ത​ക​ർ​ത്തത്.

ഹെ​സ​ൻ സം​സ്ഥാ​ന അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള സീ​ഗ​ൻ-​വി​റ്റ്ജ​ൻ​സ്റ്റെ​ൻ ജി​ല്ല​യി​ലാ​ണ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​ട​ക്കോ​ട്ട് പോ​കു​ന്ന പാ​ല​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗം 2022 ശ​ര​ത്കാ​ല​ത്തി​ലാ​ണ് ത​ക​ർ​ത്ത​ത്.


പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്‌‌​ട​ങ്ങ​ൾ 10,000 ട​ൺ വ​രു​മെ​ന്ന് ബ്ലാ​സ്റ്റ​റിം​ഗ് മാ​സ്റ്റ​ർ പ​റ​ഞ്ഞു. വ​ട​ക്കോ​ട്ട് പോ​കു​ന്ന പു​തി​യ പാ​ല​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല. വൈ​ബ്രേ​ഷ​ൻ ലെ​വ​ലും പ​രി​ധി​ക്കു​ള്ളി​ൽ ത​ന്നെ തു​ട​ർ​ന്നു.

ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ മോ​ട്ട​ർ​വേ നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് സൗ​വ​ർ​ലാ​ൻ​ഡ് ലൈ​ൻ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന വി​പു​ലീ​ക​ര​ണം. ഈ ​റൂ​ട്ടി​ലു​ട​നീ​ളം ജീ​ർ​ണി​ച്ച നി​ര​വ​ധി താ​ഴ്വ​ര പാ​ല​ങ്ങ​ൾ മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്.