മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ൻ സ​മാ​ധി ദി​നം ആ​ച​രി​ച്ചു
Tuesday, February 27, 2024 11:49 AM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: എ​ൻ​എ​സ്എ​സ് മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ൺ വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വോ​ഥാ​ന നാ​യ​ക​നും നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ പ​ര​മാ​ചാ​ര്യ​നു​മാ​യ മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍റെ 54-ാമ​ത് സ​മാ​ധി ദി​നം ആ​ച​രി​ച്ചു.

വ​സു​ന്ധ​രാ എ​ൻ​ക്ലേ​വി​ലെ ഡീ​ല​ക്‌​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചേ​ർ​ന്ന സ​മാ​ധി ദി​നാ​ച​ര​ണ​ത്തി​ൽ പു​ഷ്‌​പ മാ​ല്യ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച മ​ന്ന​ത്തി​ന്‍റെ ഛായാ​ചി​ത്ര​ത്തി​നു മു​മ്പി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി. തു​ട​ർ​ന്ന് പ്രാ​ർ​ഥ​നാ ഗീ​താ​ലാ​പ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് മു​ര​ളി പി​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ക​ര​യോ​ഗം കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് സ​മു​ദാ​യാം​ഗ​വും വ്യ​വ​സാ​യി​യും സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​കെ.​ഡി. ന​മ്പ്യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​ന​വും രേ​ഖ​പെ​ടു​ത്തി.