പോസ്റ്റർ പ്രകാശനം നിർവഹിച്ചു
Sunday, November 26, 2023 10:44 AM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് യു​വ​ജ​ന​പ്ര​സ്ഥാ​നം അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 31ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന "സ്നേ​ഹ സാ​ന്ത്വ​നം' എ​ന്ന പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഡ​ൽ​ഹി ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​റി​ൽ വ​ച്ച് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ ​ജേ​ക്ക​ബ്, ജ​യ്പു​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​പ​ത്രോ​സ് ജോ​യി, ജോ​ബി​ൻ ടി. ​മാ​ത്യു, ജു​ബി മാ​ത്യു, സാ​ബു ഡാ​നി​യേ​ൽ, സാ​ബു അ​ബ്ര​ഹാം, ജ​യ്മോ​ൻ ചാ​ക്കോ, അ​ഡ്വ. കോ​ശി ജേ​ക്ക​ബ്, കോ​ശി പ്ര​സാ​ദ്, സി​ബി രാ​ജ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി മാ​ർ ദി​മെ​ത്രി​യോ​സ് സ​പ്ത​തി ഡ​യാ​ലി​സി​സ് ചാ​രി​റ്റി പ​ദ്ധ​തി​ക്കും ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ വി​ക​സ​ന സം​രം​ഭ​ത്തി​നും സ​ഹാ​യ​മേ​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ്നേ​ഹ സാ​ന്ത്വ​നം ന​ട​ത്തു​ന്ന​ത്.