വാ​യു​മ​ലി​നീ​ക​ര​ണം; ഡ​ല്‍​ഹി​യി​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി
Friday, November 3, 2023 1:27 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​ശ​ങ്കാ​ജ​ന​ക​മാം വി​ധം വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ല്‍ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സ​ര്‍​ക്കാ​ര്‍.

സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കു​ന്ന വി​വ​രം ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ഔ​ദ്യോ​ഗി​ക എ​ക്‌​സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ മ​ലി​നീ​ക​ര​ണ തോ​ത് ഉ​യ​രു​ക​യാ​ണെ​ന്നും എ​ക്യു​ഐ (എ​യ​ര്‍ ക്വാ​ളി​റ്റി ഇ​ന്‍​ഡ​ക്‌​സ്) 450ന് ​മു​ക​ളി​ലാ​ണെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ പ്രൈ​മ​റി സ്‌​കൂ​ളു​ക​ള്‍​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​ത്. ന​വ​ജാ​ത​ശി​ശു​ക്ക​ള​ട​ക്ക​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഡ​ല്‍​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം ഏ​റെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ട് എ​യിം​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​തോ​ടെ പ്ര​ദേ​ശ​ത്തു മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വു കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഊ​ര്‍​ജി​ത​മാ​ക്കി.