ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച നടത്തിയ ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവ൪ക്ക് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ സമ്മാനദാന വിതരണം നടത്തി.
ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, യുവജനപ്രസ്ഥാനം ഭാരവാഹികളും എന്നിവർ പങ്കെടുത്തു.