പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 16, 2023 11:12 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂഡൽഹി: എ​സ്എ​ൻ​ഡി​പി ദി​ഷാ​ദ് ഗാ​ർ​ഡ​ൻ ശാ​ഖ മ​ല​യാ​ള പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​റും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​മി ര​ഘു​വ​ര​നും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​ൻ​ഡി​പി ശാ​ഖ പ്ര​സി​ഡ​ന്‍റ് ടി.​കെ. ഉ​ത്ത​മ​ൻ, ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ കെ.​ജി. സു​ധീ​ർ, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് രാ​ധ ജ​യേ​ന്ദ്ര​ൻ, യൂ​ത്ത് മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ രാ​ജീ​വ്, സെ​ക്ര​ട്ട​റി കെ.​എ​സ്. സൂ​ര​ജ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടി.​കെ. ഉ​ത്ത​മ​ൻ ദേ​ശി​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക​യും ചെ​യ്തു.