"ഇ​ന്ന് നീ ​നാ​ളെ ഞാ​ൻ' ഞാ​യ​റാ​ഴ്ച റി​ലീ​സ് ചെ‌യ്യും
Saturday, August 12, 2023 3:49 PM IST
റെജി നെല്ലിക്കുന്നത്ത്
ഫരീദാബാദ്: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വൈ​ദി​ക​നാ​യ ഫാ.​സു​നി​ൽ അ​ഗ​സ്റ്റി​ൻ പ​നി​ച്ചേ​മ്പ​ള്ളി​ൽ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​വു​ന്ന ഉ​ല​ച്ചി​ലു​ക​ൾ, ഏ​റ്റ​ക്കു​റി​ച്ചി​ലു​ക​ൾ എ​ല്ലാം പ്ര​മേ​യം ആ​ക്കു​ന്ന ഹ്ര​സ്വചി​ത്രം "ഇ​ന്ന് നീ ​നാ​ളെ ഞാ​ൻ' ഞാ​യ​റാ​ഴ്ച റി​ലീ​സ് ചെ​യ്യു​ന്നു.

വൈ​കു​ന്നേ​രം അഞ്ചിന് ഫാ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ഇ​ട​യ​ൻ ഫാ. കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ആണ് റി​ലീ​സ് ചെ​യ്യു​ന്നത്. ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ ക​ഥ ര​ചി​ച്ച​ത് ബി​നോ​യി കെ. ​തോ​മ​സ് ആ​ണ്.

ചി​ത്ര സം​യോ​ജ​നം ​ജോ​യ്‌​സ് ജോ​ർ​ജും കാ​മ​റ ച​ലി​പ്പി​ച്ച​ത് സി​ജോ മാ​ത്യു​വും ആ​ണ്.