ഡ​ൽ​ഹി എ​ൻ​സി​ആ​ർ കാ​മ്പ​സി​ൽ നാ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം 19ന്
Wednesday, August 9, 2023 2:33 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്‌​ട്ര ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 19ന് ​ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഡ​ൽ​ഹി എ​ൻ​സി​ആ​ർ കാ​മ്പ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്യൂ ​ലൈ​വ് ടെ​ക്‌​നോ​ള​ജി​സു​മാ​യി സ​ഹ​ക​രി​ച്ച് ദേ​ശീ​യ​ത​ല​ത്തി​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം ന​ട​ത്തു​ന്നു.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ പ്ര​ഖ്യാ​പി​ച്ച 17 സു​സ്ഥി​ര​വി​ക​സ​ന​ല​ക്ഷ്യ​ങ്ങ​ളാ​ണ് കോ​ള​ജ് - യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഈ ​മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യം.

10000 രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം 5000 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 3000 രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് കൂ​ടാ​തെ 1000 രൂ​പ വീ​തം ര​ണ്ട് പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

ഓ​ൺ​ലൈ​ൻ ആ​യാ​ണ് ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഒ​രാ​ൾ​ക്ക് മൂ​ന്നു ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ വ​രെ സ​മ​ർ​പ്പി​ക്കാം. ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ​ക്കൊ​പ്പം 25 വാ​ക്കു​ക​ളി​ൽ കൂ​ടാ​തെ അ​നു​യോ​ജ്യ​മാ​യ അ​ടി​ക്കു​റി​പ്പും ന​ൽ​ക​ണം. 100 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക: https://rb.gy/6gqob