ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ്മാ​ന കൂ​പ്പ​ണി​ന്‍റെ ഒ​ന്നാം​സ​മ്മാ​നം സാ​ജു തോ​മ​സി​ന്
Wednesday, October 12, 2022 6:51 AM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി : ജ​ന​ക്പു​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ സ​മ്മാ​ന കൂ​പ്പ​ണി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് സാ​ജു തോ​മ​സ് അ​ർ​ഹ​നാ​യി. ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ. ഫാ.​സ​ജു തോ​മ​സാ​ണ് സ​മ്മാ​നം ന​ൽ​കി​യ​ത്. യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജു മാ​ത്യു, ട്ര​ഷ​റ​ർ സാം ​സാ​മൂ​വ​ൽ, സാ​ജ​ൻ ജോ​ർ​ജ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​മ്മാ​ന​ദാ​നം.