വനിതാ സമാജം സ്വരൂപിച്ച ഫണ്ട് കൈമാറി.
Wednesday, August 31, 2022 4:16 PM IST
റെജി നെല്ലിക്കുന്നത്ത്
നൂഡൽഹി: സെന്‍റ് മേരീസ് കത്തീഡ്രൽ വനിതാ സമാജം പ. കാതോലക്കാ ബാവായുടെ “സഹോദരൻ” പ്രോഗ്രമിലേക്ക് സമാഹിച്ച ഫണ്ട് സെക്രട്ടറി ബീനാ വിജു, ഏലിയാമ്മ ജോർജ്, ട്രഷറർ മേളി ജോൺ ഏന്നിവർ പരി.ബസേലിയോസ് മാർതോമാ മതൂസ് മൂന്നാമൻ കാതോലിക്കാ ബാവാക്ക് കൈമാറി.

വികാരി ശോഭൻ ബേബി, അസിസ്റ്റന്‍റ് വികാരി ജയ്സൻ ജോസഫ് എന്നവർ പങ്കെടുത്തു. അനേകർക്ക് പ്രയോജനപ്പെടുന്ന “സഹോദരൻ” പരി. കാതോലിക്ക ബാവാ തൻെറ പിൻഗാമി പരി. ബസേലിയോസ് മാർതോമാ പൗലോസ് II നാമത്തിൽ തുടങ്ങി വച്ച ജീവകാരൂണ്യ സംരംഭമാണ്.