ഡിഎംഎ വെബിനാർ ജൂൺ 26 ന്
Saturday, June 25, 2022 7:46 AM IST
പി.എൻ. ഷാജി
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ "നല്ല മാനസികാരോഗ്യം എങ്ങനെ നിലനിർത്തം' എന്ന വിഷയത്തിൽ ജൂൺ 26 നു (ഞായർ) വൈകുന്നേരം ആറു മുതൽ 7.30 വരെ വെബിനാർ നടത്തുന്നു.

ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ്‌ അധ്യക്ഷത വഹിക്കുന്ന വെബിനാറിൽ പ്രശസ്‌ത മാനസികാരോഗ്യ വിദഗ്‌ദ്ധനായ ഡോ. വി.എസ് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസിലിംഗും ഗൈഡൻസ് പ്രോഗ്രാമുകളും ആരംഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതു കൂടാതെ മുപ്പത് വർഷത്തിലേറെയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോർപ്പറേറ്റുകളിലും സർക്കാർ സ്ഥാപനങ്ങളിലും നേതൃ സ്ഥാനീയർക്ക് പരിശീലനവും നൽകിയിട്ടുള്ള വ്യക്തിയാണ് ഡോ. രവീന്ദ്രൻ.

പൊതു സമൂഹത്തിനു പ്രയോജനത്തിനായൊരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://zoom.us/j/95324586477?pwd=T000QVNqNDV3dGJBT2haM25VaFBidz09 മീറ്റിംഗ് ഐഡി 953 2458 6477 പാസ്‌കോഡ് : 187474

വിവരങ്ങൾക്ക് : ലീനാ രമണൻ (കൺവീനർ), ടോണി കെ.ജെ. (ജനറൽ സെക്രട്ടറി) എന്നിവരുമായി 9810791770, 8287524795 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.