ഡൽഹി ശ്രീനാരായണ കേന്ദ്രത്തിനു പുതിയ സാരഥികൾ
Monday, May 30, 2022 3:58 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഡൽഹി ശ്രീനാരായണ കേന്ദ്രത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി എൻ. അശോകൻ (പ്രസിഡന്‍റ്), ജി. ശിവശങ്കരൻ, എ.കെ. ഭാസ്കരൻ (വൈസ് പ്രസിഡന്‍റുമാർ), എൻ. ജയദേവൻ ( ജനറൽ സെക്രട്ടറി), അഡ്വ. ഷൈൻ പി. ശശിധർ (അഡീഷണൽ ജനറൽ സെക്രട്ടറി), കെ. സുന്ദരേശൻ (ട്രഷറർ), ബി. വിശ്വംഭരൻ (ഇന്‍റേണൽ ഓഡിറ്റർ) എന്നിവരേയും നിർവാഹക സമിതി അംഗങ്ങളായി അഡ്വ. കെ.എൻ. ഭാർഗവൻ, കെ.എൻ. കുമാരൻ, മണിധരൻ, ജി. തുളസിധരൻ, എം.എൽ. ഭോജൻ, സി.കെ. ചന്ദ്രൻ, എസ്. പ്രകാശ്, വാസവൻ കുന്നപ്പറ്റ, സി. കൃഷ്ണകുമാർ, വി.എസ്. സുരേഷ്, ജയപ്രകാശ്, പ്രകാശ് മാധവൻ, ഒ.എസ്. ബിജു, അംബിക ബിനു ദാസ്, സതി സുനിൽ എന്നിവരെയും തെരഞ്ഞെടുത്തു.

മേയ് 29-നു നടന്ന വാർഷിക പൊതു യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിനു അഡ്വ. ഗിരീഷ് കുമാർ ആയിരുന്നു വരണാധികാരി.