പൊ​തു​ഗ​താ​ഗ​ത രം​ഗം ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കാ​ൻ മോ​ണോ റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ദു​ബാ​യ് ന​ഗ​രം
Thursday, June 10, 2021 10:59 PM IST
ദു​ബാ​യ് : ഭാ​വി​യി​ലെ വി​ക​സ​നം മു​ന്നി​ൽ ക​ണ്ട് പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ സാ​ധ്യ​ത​ക​ൾ തേ​ടു​ക​യാ​ണ് ദു​ബാ​യ് ന​ഗ​രം. ചൈ​ന​യി​ലെ സ്കൈ ​റെ​യി​ൽ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് ന​ഗ​ര​ത്തി​നു മു​ക​ളി​ലൂ​ടെ പാ​യു​ന്ന മോ​ണോ റെ​യി​ൽ പ​ദ്ധ​തി​യാ​ണ് പു​തു​താ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

ചൈ​നീ​സ് സ്കൈ ​റെ​യി​ൽ ക​ന്പ​നി​യാ​യ സോ​ങ് ടാ​ങ് റെ​യി​ൽ​വേ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്നാ​ണ് ദു​ബാ​യ് റോ​ഡ്സ് ആ​ൻ​ഡ് ട്രാ​സ്പോ​ർ​ട്ട് ക​ന്പ​നി ഭാ​വി​യു​ടെ ഗ​താ​ഗ​ത സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​റ്റു നാ​ലു ക​ന്പ​നി​ക​ളു​ടെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ആ​ർ​ടി​എ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ഒ​റ്റ​പാ​ള​ത്തി​ലൂ​ടെ പാ​യു​ന്ന സ്കൈ ​പോ​ഡ് യാ​ത്ര സം​വി​ധാ​ന​മാ​ണ് ക​ന്പ​നി ചൈ​ന​യി​ൽ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പാ​ണ്ട​യു​ടെ ആ​കാ​ര​ഭം​ഗ​യി​ൽ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന സ്കൈ ​പോ​ഡ് ഏ​റെ ആ​ക​ർ​ഷ​ക​മാ​ണ്. ഭൂ​മി​യി​ൽ നി​ന്നും അ​ഞ്ചു മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന സ്കൈ ​പോ​ഡ് 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കും. ലി​ത്തി​യം ബാ​റ്റ​റി​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ളെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കു എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ആ​ർ​ടി​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജീ​വി​ക്കു​ന്ന​തി​നും, വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​നു​യോ​ജ്യ ഇ​ട​മാ​യി ദു​ബാ​യ് ന​ഗ​ര​ത്തെ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്ന് ആ​ർ​ടി​എ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അ​ബ്ദു​ൽ മൊ​ഹ്സീ​ൻ യൂ​ന​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള