ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല
Friday, April 19, 2024 10:53 AM IST
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല. നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നു​ള്ള അ​ഞ്ച് സ​ർ​വീ​സു​ക​ൾ വെ​ള്ളി​യാ​ഴ്ച റ​ദ്ദാ​ക്കി. ര​ണ്ട് വി​മാ​ന​ങ്ങ​ൾ വൈ​കി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.45ന് ​നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തേ​ണ്ട ദോ​ഹ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​വും 3.15ന് ​എ​ത്തേ​ണ്ട ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​വും വൈ​കി​ട്ട് 5.05ന് ​ദു​ബാ​യി​യി​ൽ​നി​ന്ന് എ​ത്തേ​ണ്ട ഇ​ൻ​ഡി​ഗോ വി​മാ​ന​വു​മാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത്.

കൂ​ടാ​തെ, വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നു പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ർ അ​റേ​ബ്യ​യു​ടെ ഷാ​ർ​ജ വി​മാ​ന​വും 4.05ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ ദോ​ഹ വി​മാ​ന​വും റ​ദ്ദാ​ക്കി.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 5.55ന് ​എ​ത്തേ​ണ്ട ദു​ബാ​യി‌​യി​ൽ​നി​ന്നു​ള്ള സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30നാ​ണ് എ​ത്തു​ക. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30ന് ​ഇ​വി​ടെ​നി​ന്ന് ദു​ബാ​യി​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന സ്പൈ​സ് ജെ​റ്റ് വി​മാ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30ന് ​യാ​ത്ര​തി​രി​ക്കും.