കുവൈറ്റ് സിറ്റി: കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽസബാഹുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
കുവൈറ്റ് ഭരണകൂടത്തിന്റെ പ്രവാസി സൗഹൃദ നടപടികൾക്ക് ഉപപ്രധാനമന്ത്രിയോട് നന്ദി പറയുകയും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൈകൊണ്ട അനുകൂല നിലപാടുകകളിലുള്ള കൃതജ്ഞത അറിയിക്കുകയും ചെയ്തു.