ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്
Tuesday, April 16, 2024 5:22 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​താ​യി മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.

ഗ്ലോ​ബ്മെ​ഡ്, വാ​പ്മെ​ഡ്, നാ​സ്, സി​ഗ്ന, അ​ൽ അ​ഹ്ലി​യ, നെ​സ്റ്റ് കെ​യ​ർ, മെ​റ്റ് ലൈ​ഫ്, മെ​ഡ്നെ​റ്റ്, അ​ല​യ​ൻ​സ് കെ​യ​ർ, സൈ​ക്കോ ഹെ​ൽ​ത്ത്, നാ​ഷ​ണ​ൽ ലൈ​ഫ് & ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്, എം​എ​സ്എ​ച്ച് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, പ്രൊ​ട്ട​ക്ഷ​ൻ തു​ട​ങ്ങി​യ അം​ഗീ​കൃ​ത ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡു​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ മെ​ട്രോ​യു​ടെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ല​ഭ്യ​മാ​ണ്.

കു​വൈ​റ്റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​വി​ക​സ​നം.

ഇ​ൻ​ഷു​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ളും ക്ലെ​യിം പ്രോ​സ​സിം​ഗും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും മാ​ത്ര​മാ​യി പു​തി​യ ഇ​ൻ​ഷു​റ​ൻ​സ് റി​സ​പ്ഷ​ൻ കൗ​ണ്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.