ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
Sunday, April 21, 2024 10:54 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ട്ടേ​റെ മി​ക​ച്ച ഭാ​ഷ​ക​ര​രെ​യും നേ​താ​ക്ക​ളെ​യും വാ​ർ​ത്തെ​ടു​തു​കൊ​ണ്ടി​രി​ക്കു​ന്ന ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ലബി​ന്‍റെ നാ​ലാ​മ​ത് പ്ര​സം​ഗ മ​ത്സ​ര​മാ​ണ് "സ​ർ​ഗ​സ​യാ​ഹ്നം 2014'.

18 വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​വൈ​റ്റി​ലു​ള്ള​വ​ർ​ക്ക് ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യം ആ​യി​രി​ക്കും. മേ​യ് 10 വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ അ​ബാ​സി​യ സാ​ര​ഥി ഹാ​ളി​ലാ​യി​രി​ക്കും മ​ത്സ​രം.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഏ​പ്രി​ൽ 30ന് ​മു​മ്പാ​യി പേ​രു​ക​ൾ ന​ൽ​കേ​ണ്ട​താ​ണ്. മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​രെ സാ​ക്ഷ്യ​പ​ത്ര​വും ട്രോ​ഫി​യും ന​ൽ​കി​യും മ​റ്റ് മ​ത്സ​രാ​ർ​ഥി​ക​ളെ സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യും ആ​ദ​രി​ക്കു​ന്ന​താ​ണ്.

അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​വി​ക​സ​ന​വും നേ​തൃ​പാ​ട​വ​വും പ്ര​ഭാ​ഷ​ണ ക​ല​യും വ​ള​ർ​ത്തു​വാ​ൻ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ ലോ​ക​മെ​മ്പാ​ടും പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലെ കു​വൈ​റ്റി​ലെ ഏ​ക മ​ല​യാ​ളം ക്ല​ബാ​ണ് ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് .

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ

https://docs.google.com/forms/d/e/1FAIpQLSfc-8yk-2hMrtb3-BR_4YThfLfNoPu_s-Bg9s_5lFfDxWThzg/viewform

എ​ന്ന ഗൂ​ഗി​ൽ ഫോ​മി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യു​ക. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 66087125, 99284766 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.